വൈക്കം :ടി.വി.പുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പുനരുദ്ധാരണ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹൈമി ബോബി നിർവഹിച്ചു.
നവ കേരള സൃഷ്ടിയിൽ നാടിൻറെ ജീവനാഡികളായ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ കേരള സർക്കാരിനൊപ്പം ജില്ലാ പഞ്ചായത്തും കൈകോർക്കുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ ടി.വി.പുരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ പുനരുദ്ധാരണ പ്രവൃത്തികളുടെ ആരംഭം കുറിച്ചു.സ്കൂളിന് പ്രവേശന കവാടം, ഗേറ്റ് ,ഇൻറർലോക്ക് ടൈൽസ് ,ഉദ്യാനം, വോളിബോൾ കോർട്ട് എന്നിവ കൂടാതെ ഹയർസെക്കൻഡറി ബോയ്സ് കുട്ടികൾക്കുള്ള ടോയ്ലറ്റിന്റെ നിർമ്മാണവും പുരോഗമിക്കുന്നു.
30 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ശ്രീമതി ഹൈമി ബോബിയുടെ നിർദ്ദേശപ്രകാരം ഫണ്ട് അനുവദിച്ചിട്ടുള്ളത്. സർവ്വശിക്ഷകേരളയുടെ പദ്ധതിയിൽ 13 ലക്ഷത്തിന് ചുറ്റുമതിൽ പൂർത്തീകരണവും നടന്നു വരുന്നു.യുപിഎൽപി വിഭാഗങ്ങൾക്കായി പാചകപ്പുരയുടെ നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശ്രീജി ഷാജി അധ്യക്ഷയായ യോഗത്തിൽ വൈസ് പ്രസിഡണ്ട് വി. കെ ശ്രീകുമാർ ,പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറും ആയിട്ടുള്ള ടി എ തങ്കച്ചൻ ,സ്കൂൾ പ്രിൻസിപ്പാൾ ഹേമപ്രിയ, എൽ പി സ്കൂൾ HM ജോഷ്വ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി. പ്രസന്നൻ,രാഷ്ട്രീയ പ്രതിനിധികൾ ഇ.എൻ സാലിമോൻ , ബി സദാനന്ദൻ , നടരാജപ്പണിക്കർ പി.കെ സുരേന്ദ്രൻ ,എൽ ആർ സൈജു എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ശശികല നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.