പാലാ:മേലുകാവിൽ ഇന്ന് പുലർച്ചെ നിർത്തിയിട്ട കെ എസ് ആർ ടിസി ബസിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ നിസാരമായ പരിക്കുകളോടെ അത്ഭുത കരമായി ഈരാറ്റുപേട്ട സ്വദേശി കാർ ഡ്രൈവറും യാത്രികനും രക്ഷപെട്ട സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ.
അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ് വഴിയോരത്തു തന്നെ ഇട്ടിരിക്കുന്നതാണ് അപകട കാരണം എന്ന് നാട്ടുകാർ പറയുന്നു.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി ബസ് പാതയോരത്തു നിന്ന് നീക്കിയില്ലങ്കിൽ ഇനിയും അപകടം സംഭവിക്കുമെന്ന് പ്രദേശ വാസികളും ഡ്രൈവറുമാരും ആശങ്ക പ്രകടിപ്പിക്കുന്നു.തുടർനടപടികൾ പൂർത്തിയാക്കി അപകടത്തിൽപ്പെട്ട സർക്കാർ ബസ് പ്രദേശത്തു നിന്ന് മാത്രണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു.മേലുകാവിൽ കെഎസ്ആർടിസിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ തുടർ നടപടികൾ ആവശ്യപ്പെട്ട് നാട്ടുകാർ.
0
ചൊവ്വാഴ്ച, ജനുവരി 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.