തൊടുപുഴ: റബ്ബറിന് അടിസ്ഥാന വില 300 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം).
വില തകര്‍ച്ച മൂലം നട്ടംതിരിയുന്ന കേരളത്തിലെ 12 ലക്ഷത്തോളം വരുന്നറബ്ബര് കര്‍ഷകരെ സംരക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി.
ടയര്‍ കമ്പനികള്‍ പിഴയായി അടയ്ക്കേണ്ട 1788 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഈടാക്കി റബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. വ്യവസായികള്‍ അസംസ്കൃത റബ്ബര്‍ ഇറക്ക് മതി ചെയ്യുമ്പോള്‍ ലഭിക്കുന്ന അധിക ചുങ്കം ആശ്വാസ ധനസഹായമായി റബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം.റബ്ബര്‍ വ്യവസായികള്‍ക്ക് ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ രാജ്യത്തെ തുറമുഖങ്ങള്‍ വഴി അനിയന്ത്രിതമായതോതില്‍ ഇറക്കുമതി ഇന്നും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ഉല്‍പ്പാദന ചെലവിന്റെ ഭീമമായ വര്‍ദ്ധനവ് നിമിത്തം കേരളത്തിലെ റബ്ബര്‍ ഉല്‍പ്പാദനം നാള് കുറഞ്ഞുവരികയാണ്.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്കുവാന് ആരംഭിച്ച വിലസ്ഥിരത പദ്ധതി പോലെ അംഗീകരിക്കപ്പെട്ട ധനസഹായ പദ്ധതി ആരംഭിക്കുവാന്‍ കേന്ദ്രം തയ്യാറാവണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പുലര്‍ത്തുന്ന കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുവിരലനക്കുവാന്‍ മടിക്കുന്ന കേരളത്തിലെ യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീമായി മാറിയിരിക്കുകയാണ്.
നിയമസഭ ഐക്യ കണ്ട്ഠേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ പാസാക്കാതെ രാഷ്ട്രപതിക്ക് അയച്ചു വൈകിപ്പിക്കുന്ന കേരള ഗവര്‍ണറെ തിരിച്ചു വിളിക്കുവാന്‍ കേന്ദ്രം തയാറാകണം.
ഈ ആവശ്യം ഉന്നയിച്ച് ജനുവരി 9ന് രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഇടുക്കി ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിനായി അന്നേദിവസം തന്നെ തൊടുപുഴയില്‍ ഗവര്‍ണറെ പങ്കെടുപ്പിച്ച് മീറ്റിംഗ് നടത്തുവാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറഅധ്യക്ഷത വഹിച്ചു.പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന് പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം,അപ്പച്ചന് ഓലിക്കരോട്ട്, മാത്യു വാരികാട്ട്, അംബിക ഗോപാലകൃഷ്ണന്, പി.ജി ജോയി, ജോസ് പാറപ്പുറം, ജോര്‍ജ് അറക്കല്‍, ജോസി വേളാച്ചേരി,
സണ്ണി കടുത്തലകുന്നേല്‍,മനോജ് മാമല,തോമസ് വെളിയത്തുമാലി, സി.ജെ ജോസ്, ജോസ് മഠത്തിനാല്‍,ഡോണി കട്ടക്കയം, റോയ്സണ്‍ കുഴിഞ്ഞാലില്‍, അഡ്വ.കെവിന് ജോര്‍ജ്, ജോസ് കുന്നുംപുറം, കുര്യാച്ചന് പൊന്നാമറ്റം,
ശ്രീജിത്ത് ഒളിയറക്കല്‍, ജെഫിന് കൊടുവേലി,ലാലി ജോസി, റോയ് വാലുമ്മേല്‍, ജിജോ കഴിക്കചാലില്‍,പി ജി സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.