ഇ.ഡിയെ ഭയന്ന് സോറൻ 24 മണിക്കൂറായി ജാർഖണ്ഡ് മുഖ്യമന്ത്രിയെ കുറിച്ച് യാതൊരു വിവരവും ഇല്ല.

ന്യൂഡൽഹി: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കത്തെ തുടർന്ന് നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹിയും ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയും.

കഴിഞ്ഞ 24 മണിക്കൂറായി സോറനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹത്തെ കാണാതായെന്നും ഇ.ഡി. അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇഡി ഓഫീസർമാർ സോറന്റെ ഡൽഹിയിലെയും റാഞ്ചിയിലെയും വസതികളിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.

ഞായറാഴ്ച രാത്രിയോടെ സോറൻ ഡൽഹി വസതി വിട്ടതായാണ് വിവരം. സോറനുമായി ബന്ധപ്പെട്ട അടുത്തയാളുകളുടെയെല്ലാം ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.


 റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് സോറൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനം ഡൽഹി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുള്ളതായി അധികൃതർ കണ്ടെത്തി. സോറന്റെ ബിഎംഡബ്ല്യു കാർ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. ചില രേഖകളും പണവും കണ്ടെത്തിയതായും സൂചനകളുണ്ട്.  അതേസമയം, ജനുവരി 31ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യാൻ ഹാജരാകുമെന്ന് കാണിച്ച് സോറന്റെ ഓഫീസിൽ നിന്ന് ഇ.ഡിക്ക് കത്തുലഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !