പാലാ : പൊള്ളുന്ന ചൂടിൽ റെക്കോർഡുകൾ തീർത്തു കോട്ടയം. സംസ്ഥാന കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഈ മാസം പല ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയതു വടവാതൂരിലാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 27നു രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കോട്ടയത്തും കണ്ണൂരിലുമാണ്.സാധാരണ അനുഭവപ്പെടേണ്ട പകൽ താപനിലയിൽ നിന്നു 1–2 ഡിഗ്രി സെൽഷ്യസ് അധികം ചൂടാണു ജില്ലയിൽ ലഭിക്കുന്നത്. ∙ ആറ്റിലെ വെള്ളം കുറയുന്നു ജില്ലയിലെ പ്രധാന നദികളായ മീനച്ചിൽ, മണിമല എന്നിവിടങ്ങളിലെ ജലനിരപ്പിൽ 2 മീറ്ററോളം കുറവ് വന്നിട്ടുണ്ടെന്നാണു ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്ക്.
ഈ പെയ്ത മഴയൊക്കെ എവിടെ ? ചൂടിൽ നിന്നുരുകുമ്പോൾ കേൾക്കാൻ പറ്റിയ ഒരു കണക്കുണ്ട്. ഈ മാസം ഇതു വരെ 661 ശതമാനം മഴ അധികമാണു ജില്ലയിൽ പെയ്തത്. ഇന്നലെ വരെ 11.5 മില്ലീമീറ്റർ മഴയാണു ജില്ലയിൽ പെയ്യേണ്ടിയിരുന്നത്.എന്നാൽ ഇന്നലെ വരെ പെയ്തതാകട്ടെ 87.5 മില്ലീമീറ്റർ മഴ! ഇതിന്റെ 80 ശതമാനവും പെയ്തതു ജനുവരി എട്ടിനുള്ളിൽ. ഇതിൽത്തന്നെ 4നാണു ജില്ലയിൽ അതിവർഷം പെയ്തിറങ്ങിയത്.
മീനച്ചിൽ റിവർ റെയ്ൻ നെറ്റ്‌വർക്കിന്റെ ഡേറ്റ അനുസരിച്ച് 4ാം തീയതി 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 4 പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിൽ അധികം മഴ ലഭിച്ചു. എന്നാൽ തുടർന്ന് എത്തിയ ചൂട് കാരണം വരൾച്ചയിലേക്കാണു ജില്ല നീങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.