25 കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ' ഭർതൃ പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന് ആരോപണം.

മലപ്പുറം: പന്തല്ലൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരിൽ നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ തഹ്‌ദിലയുടെ ബന്ധുക്കൾ രംഗത്തെത്തി.

നിസാറിന്റെ പിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. മരണം നിസാറിന്റെ പിതാവ് തഹ്‌ദിലയുടെ സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഭർതൃപിതാവിനും മാതാവിനും ഭർത്താവിനുമെതിരെ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാണ്ടിക്കാട് പൊലീസ് അറിയിച്ചു.

തഹ്‌ദിലയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !