ഡബ്ലിൻ :അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് വില രണ്ടാം തവണയും വെട്ടിക്കുറയ്ക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജഭീമൻ.
മാർച്ച് 1 മുതൽ കുറഞ്ഞ തരിഫ് പ്രാബല്യത്തിൽ വരുന്നതിന് പിന്നാലെയാണ് വീണ്ടും വില കുറയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.കഴിഞ്ഞ നവംബറിൽ ESB യുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് വൈദ്യുതി വിലയും സ്റ്റാന്റിംഗ് ചാർജുകളും കുറച്ചിരുന്നു.
നവംബറിന് ശേഷമുള്ള രണ്ടാമത്തെ വിലക്കുറവ് രാജ്യത്തെ കുടുംബങ്ങൾക്ക് വൈദ്യുതി ചെലവിൽ 365 യൂറോയും ഗ്യാസ് വിലയിൽ 328 യുറോയും ലഭിക്കാൻ സാധിക്കുമെന്നും കമ്പനികൾ അറിയിച്ചു.
നിലവിൽ അയർലണ്ടൽ വൈദ്യുതി സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്ക് (വാറ്റ് ഉൾപ്പെടെ) നിലവിൽ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 38.95c ആണ്.
ഈ കുറവിന് ശേഷം ഇത് 35.83c ആയിരിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.