മലപ്പുറം ജില്ലയിലെ രണ്ടാമത്തെ വയോജന വ്യായാമ കേന്ദ്രത്തിന് പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ തറക്കല്ലിട്ടു

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി തയ്യാറാക്കിയ രണ്ടാമത്തെ വ്യായാമപാതയും ഓപ്പൺ ജിംനേഷ്യം പാർക്കും പെരുമണ്ണക്ലാരിയിൽ തുടക്കം കുറിച്ചു.

ജനുവരി 9 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ N. A കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ യാസ്മിൻ അരിമ്പ്ര, ഷഹർ ബാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു. S,പെണ്ണുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡന്റ്‌ ലിബാസ് മൊയ്‌ദീൻ, വൈസ് പ്രസിഡന്റ്‌ ജസ്‌ന പൂഴിത്തറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുസ്തഫ കളതിങ്ങൽ, ഷംസു പുതുമ.

ജുവൈരിയ K.P, മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വികസന വഴിയിൽ എല്ലാവരെയും ചേർത്ത് പിടിക്കുക എന്നുള്ളത്  ജില്ലാ പഞ്ചായത്തിന്റെ പ്രധാനലക്ഷ്യമാണ്.

നാട്ടു കൂട്ടങ്ങളും സൊറപറച്ചിലുകളും സ്ക്രീനിലേക്ക് ഒതുങ്ങുമ്പോൾ അത്തരം നാട്ടുപ്രവണതകൾ നിലനിർത്തുക,അവർക്ക് വ്യായാമത്തിനുള്ള വിവിധ ഉപകരണങ്ങൾ ,വിശ്രമ ബെഞ്ചുകൾ ,ഓപ്പൺ സ്റ്റേജ് ,ശുചിമുറി എന്നിവ സ്ഥാപിക്കുന്നതാണ് പദ്ധതി.ഇതോടൊപ്പം ഒരു കഫ്റ്റീരിയയും,വായന ഏരിയയും പരിഗണയിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !