പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 13ന്

പത്തനംതിട്ട : ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും നേതൃത്വത്തിൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 2024 ജനുവരി 13ന്   രാവിലെ 11 മണി മുതൽ തിരുവല്ല മതിൽ ഭാഗം ഡിടിപിസി ഹാളിൽ നടക്കും.

ഇതിനോട് അനുബന്ധിച്ച് രാവിലെ 9 മുതൽ 11 വരെ രജിസ്ട്രേഷനും ഭാരനിർണയവും ഉണ്ടാകും. രാവിലെ 10 ന് പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

സ്പോർട്സ് കൗൺസിൽ  വൈസ്പ്രസിഡൻറ് സി എൻ രാജേഷ് മുഖ്യ അതിഥി ആയിരിക്കും.വിവിധ കാറ്റഗറിയിലുള്ള സമ്മാനദാനങ്ങൾ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് കെ.പ്രകാശ് ബാബു ,തിരുവല്ല മുൻ ചെയർമാൻ ആർ.ജയകുമാർ, തിരുവല്ല മുനിസിപ്പൽ കൗൺസിലറുമാരായ ഗംഗ രാധാകൃഷ്ണൻ ,മിനി പ്രസാദ് എന്നിവർ ‘നിർവഹിക്കും

സബ്ബ്ജൂനിയർ ,യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ്മാസ്റ്റേഴ്സ് എന്നിങ്ങനെ പുരുഷ വനിത വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത് .താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

താരങ്ങൾക്ക് കോളറില്ലാത്ത ഹാഫ് ടീഷർട്ട് ,ട്രാക്ക് സ്യൂട്ട് പാന്റ് ,ഷൂ എന്നിവ നിർബന്ധമാണ്. പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ മത്സര സമയത്ത് നൽകേണ്ടതാണ്.

സ്പോർട്സ് കൗൺസിലിന്റെ  അംഗീകാരത്തോടുകൂടിയാണ് ഈ മത്സരങ്ങൾ നടക്കുന്നത് .സ്പോർട്സ് കൗൺസിൽ ഒബ്സർവർ റജിനോൾ വറുഗീസിൻ്റെ നിരീക്ഷണത്തിലാണ് ഈ മത്സരങ്ങൾ നടക്കുന്നത്.

ജില്ലാ മത്സരത്തിലെ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനം നേടിയവർ ജനുവരി 29 മുതൽ പാലായിൽ  നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിന് ഇറങ്ങാവുന്നതാണെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് പി.എസ് അരുൺ ,സെക്രട്ടറി ശ്രീകുമാർ  കൊങ്ങരേട്ട്, ട്രഷറാർ ജയേഷ് കുമാർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9495266263

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !