ഈരാറ്റുപേട്ട :2024 ഈരാറ്റുപേട്ട നഗരോത്സവത്തിന്റെയും വ്യാപരോത്സവത്തിന്റെയും സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ബഹു നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ബഹു.MP ആന്റോ ആന്റണി ലോഗോ പ്രകാശനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ Adv.മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ച യോഗത്തിൽ വ്യാപരോത്സവവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ വ്യാപാര വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് AMA ഖാദർ നൽകി.നഗരോത്സവവുമായി ബന്ധപ്പെട്ട വിശദീകരണം കോർഡിനേറ്റർ സുനിൽ കുമാർ (കൗൺസിലർ) നൽകി . യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചർ,പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി ജെയിംസ് ,അനുപമ വിശ്വനാഥ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജിത് കുമാർ, ഓമന ഗോപാലൻ, മറിയാമ്മ ഫെർണൻദാസ്, മേഴ്‌സി മാത്യു ,ജോർജ് ജോസഫ് ,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ,ഷെഫ്ന ആമീൻ ,അൻസർ പുള്ളോലിൽ തൃതല പഞ്ചായത്ത് അംഗങ്ങൾ,പാർലമെന്ററി പാർട്ടി ലീഡർമാരായ നാസർ വെള്ളൂപ്പറമ്പിൽ , അബ്ദുൽ ലത്തീഫ് ,
ഷൈമ റസാഖ് ,ശശികുമാർ , വിനോദ് കുമാർ , Dr.മാത്യു പുളിക്കൽ , റ്റി. എം റഷീദ് , വിഎം സിറാജ് , മുഹമ്മദ് ഹാഷിം ,സാലി നടുവിലേടത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.