പാലാ :ഓരോ പൗരന്റെയും ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം എന്നും വരിയിൽ നിൽക്കുന്ന അവസാനത്തെ ആളിലേയ്ക്കും വികസനവും ക്ഷേമ പദ്ധതികളും എത്തണമെന്നതാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമ രാഷ്ട്രം എന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ ശിവരാജ് രാജ് സിംഗ് ചൗഹാൻ.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം . കാനറ ബാങ്ക്, ബാങ്ക് of ബറോഡാ, ഫെഡറൽ ബാങ്ക് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. എസ് കെ മിസ്ര, adv എസ് ജയസൂര്യൻ, ലീഡ് ബാങ്ക് മാനേജർ അലക്സ് ഇ എം, ശ്രീ. ജോർജ് കുര്യൻ, ബാങ്ക് ഓഫ് ബറോഡാ റീജിയണൽ മാനേജർ ശ്രീ പി വിമൽജിത്, സന്ധ്യ ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ശ്രീ കെ സി തങ്കച്ചൻ,BJP ജില്ല പ്രസിഡന്റ് ലിജിൻ ലാൽ , മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ചിത്ത് G മീനഭവൻ, ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു.വിവിധ സർക്കാർ ഡിപ്പാർട്മെന്റുകൾ ലഭ്യമാകുന്ന സ്കീമുകളെ കുറിച്ച് ക്ലാസുകൾ എടുത്തു. വിവിധ പദ്ധതി കളുടെ ഉപഭോക്താക്കൾക്ക് സെലക്ഷൻ ലെറ്ററുകൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.