വീട്ടില്‍ ട്യൂഷനെത്തിയ 12കാരനെ ക്രൂരമായി പീഡിപ്പിച്ച 59കാരന് 97 വര്‍ഷം കഠിന തടവ്,,

തൃശൂര്‍: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വർഷം കഠിന തടവ്. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പ്രത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്..കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയുടെ വീട്ടില്‍ ട്യൂഷനു കുട്ടി എത്തിയപ്പോഴായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്.

പരാതിയില്‍ ഒല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി. 

പ്രോസിക്യൂഷനെ സഹായിക്കാനായി ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ജോഷി സി ജോസ്, സി വി വിനീത് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !