ഡൽഹി: അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിൽ വൻ പ്രതിഷേധം.
രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങാൻ തയ്യാറാകാതെ സ്ഥലത്തു തുടരുകയാണ്.എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുൽ ഗാന്ധി ആരാഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഇപ്പോൾ അസമിലാണു രാഹുൽ.
'നമ്മൾ ജനാധിപത്യ രാജ്യത്താണ് കഴിയുന്നത്. പക്ഷേ ഇവിടുത്തെ പാർലമെന്റ് അംഗം ഗൗരവ് ഗോഗോയിയെപ്പോലും തടയുകയാണ്.ഇവിടെ നടക്കുന്നത് അനീതിയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഗാന്ധി ധർണയിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.