തൊടുപുഴ:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 3ന് പട്ടയം കവലയില്‍ നിന്നും വെങ്ങല്ലൂര്‍ വരെ യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കും.
പട്ടയം കവലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ടൗണ്‍ ചുറ്റി വെങ്ങല്ലൂരില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി എം സലിം, ജില്ലാ പ്രസിഡന്റ് കെ.എം എ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ്,ട്രഷറര്‍ റ്റി.കെ നവാസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എസ് മുഹമ്മദ്, എസ്.എം ഷെരീഫ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിന്‍,
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ നിരീക്ഷകനുമായ എ സിജിത് ഖാന് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍, ജനറല്‍ സെക്രട്ടറി ഇ എഎം അമീന് എന്നിവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.