ഇടുക്കിയിൽ സർക്കാർഭൂമിയിലെ അനധികൃത അനധികൃത പാറഖനനം.. സർക്കാരിന് ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തൽ

ഇടുക്കി: ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.

സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടന്നത്.

കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപ പിഴയിട്ടിരുന്നു.

വീണ്ടും അനധികൃത പാറഖലനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റോയല്‍റ്റി ഇനത്തില്‍ ഒരു കോടി രൂപ എങ്കിലും സര്‍ക്കാരിന് നഷ്ടമായെന്നാണ് കണ്ടെത്തല്‍. ഇടുക്കി ദേവികുളം സ്വദേശിയാണ് വിജിലന്‍സിനെ സമീപിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !