വസായ് :വസായ് ശബരിഗിരി അയ്യപ്പക്ഷേത്രത്തിന്റെ പ്രതിഷ്ഠദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 14ഞായറാഴ്ച വൈകീട്ട് 7 മണിമുതൽ ക്ഷേത്രത്തിന്റെ പ്രാർത്ഥന മണ്ഡപത്തിൽ വച്ച് വസായ് ഫൈൻ ആർട്സ് കുടുംബാംഗങ്ങളായ കുമാരി അഞ്ജലി അജയ് നായരും (ഗുരു ഗാനഭൂഷണം ശ്രീമതി പ്രസന്ന വാര്യരുടെ ശിഷ്യ)
കുമാരി അനന്യപാർവതിയും (ഗുരു ശ്രീമതി വിമർശിനി സന്തോഷിന്റെ ശിഷ്യ) അവതരിപ്പിക്കുന്ന സംഗീതകച്ചേരിക്ക് വസായ് ഫൈൻ ആർട്സ് വേദിയൊരുക്കുന്നു.
കച്ചേരിക്ക് പക്കമേളമൊരുക്കാൻ,കേരളത്തിൽ നിന്നും യുവതലമുറയിലെ പ്രശസ്ത കലാകാരൻമാരായ കൃപാൽസായിറാം മൃദംഗത്തിലും,ആദിത്യ അനിൽ വയലിനിലും, വിഷ്ണു കാമത്ത് ഗഞ്ചിറയിലും, രോഹിത് പ്രസാദ് ഘടത്തിലും പക്കമേളവും ഒരുക്കുന്നു 2മണിക്കൂർ നീണ്ടു നിൽക്കുന്ന കച്ചേരിയും
അരമണിക്കൂർ നീണ്ടുനിൽക്കുന്ന വാദ്യവിസ്മയവും (തനിയാവർത്തനം)എന്ന രീതിയിൽ ചിട്ടപെടുത്തിയിരിക്കുന്ന ഈ സംഗീതവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.