പ്ലാശനാൽ : തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ ഗ്രാൻഡ് നിക്ഷേപക സംഗമവും സ്മാർട്ട് ഗ്ലോബൽ റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട പാലാ എംഎൽഎ ശ്രീ :മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു...
സഹകരണ മേഖലയിലുള്ള വെല്ലുവിളികൾക്കിടയിലും ഒരു ദിവസം കൊണ്ട് മൂന്നു കോടിയിലധികം രൂപ അധികം നിക്ഷേപിച്ച് തലപ്പലം സർവീസ സഹകരന ബാങ്ക് ചരിത്രം സൃഷ്ടിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഷിബി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . ബാങ്ക് ഭരണ സമിതി അംഗം ഡോ. റെജി വർഗ്ഗീസ് മേക്കാടൻ സ്വാഗതവും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി :ശ്രീകല ആർ,തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി :അനുപമ വിശ്വനാഥ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. സജി ജോസഫ് പുതിയ പദ്ധതികളുടെ വിശദ്ധീകരണവും നടത്തി. അനിൽകുമാർ മഞ്ഞപ്പള്ളി, പയസ് പെമ്പളകുന്നേൽ, ബെന്നി ചൊവ്വാറ്റുകുന്നേൽ,
ദിവാകരൻ എം ആർ,ഡിജു സെബാസ്റ്റ്യൻ, പുരുഷോത്തമൻ കെ. എസ്, റോജിൻ തോമസ്,ജോമി ബെന്നി,ജയശ്രീ, ശ്രീലേഖ, Anil P P. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ ബാങ്ക് മേഖലയിലുള്ള നിക്ഷേപകർ ബാങ്ക് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.