പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണി മരിച്ചു;പരുക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

ഡാളസ്: ഡാളസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണി മരിച്ചു. ആശുപത്രിയില്‍ എത്തി ശേഷമാണ് യുവതി മരിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ സര്‍ജറിയിലൂടെ പുറത്തെടുത്തു. കുഞ്ഞ് അത്യാസന്ന നിലയിലാണ്. 

Filephoto

പരുക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പുലര്‍ച്ചെ 2:30 ന് ശേഷമായിരുന്നു മാരകമായ അപകടം നടന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസാണ് യുവതിയേയും മറ്റുള്ളവരേയും ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭിണിയടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനവുമായി പോലീസ് ഓഫീസറുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഡാളസ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി.

അതേസമയം പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടില്ല. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. മരിച്ച യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !