പത്തനംതിട്ട: പിണറായി സർക്കാർ കേരളത്തിലെ സമസ്ത മേഖലയിലെയും കർഷകരോട് കാണിക്കുന്ന അവഗണനയ്ക്കും ധാർഷ്ട്യത്തിനുമെതിരെ-
കർഷക രക്ഷയ്ക്ക് വേണ്ടി കേരള കോൺഗ്രസ് കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് കർഷക ലോങ്ങ് മാർച്ച് നടത്തുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.
റബറിനു ഒരു കിലോയ്ക്ക് 300 രൂപ വില നൽകാം എന്ന വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ഇന്ന് 170 രൂപ പോലും വില ലഭ്യമാക്കുന്നില്ല. റബറിനു കിലോയ്ക്ക് 300 രൂപ വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കർഷക ലോങ്ങ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ നെൽ കർഷകരും നാളികേര കർഷകരും ഉൾപ്പെടെ സമസ്ത മേഖലയിലെ കർഷകരും കൃഷി ഉപേക്ഷിക്കുന്ന നിലയിൽ ആണെന്ന് അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻമാരായ പ്രൊഫസർ. ഡി.കെ ജോൺ,ജോൺ കെ മാത്യൂസ്, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞ് കോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് ചാണ്ട പിള്ള,
നിയോജകമണ്ഡലം പ്രസിഡന്റുമാരായ രാജു പുളിമ്പള്ളിൽ, രാജീവ് താമരപ്പള്ളിൽ, ജോസ് കൊന്നപ്പാറ, വൈ. രാജൻ, ദീപു ഉമ്മൻ, ഉമ്മച്ചൻ വടക്കേടം, തോമസ് കുട്ടി കുമ്മണ്ണൂർ, അക്കാമ ജോൺസൺ,ബിനു കുരുവിള,എന്നിവർ പ്രസംഗിച്ചു. .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.