തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ നേഴ്സ് പോക്സോ കേസിൽ അറസ്റ്റിൽ

ഇടുക്കി: മുട്ടം പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കദളിക്കാട് സ്വദേശി സിബിൻ ബെന്നി [ 24 ] യെ മുട്ടം കോടതി   റിമാന്റ് ചെയ്തു.

കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ വിദേശത്തുള്ള മാതാവ് നാട്ടിലെത്തുന്നതിനുണ്ടായ കാലതാമസമാണ് പരാതി നൽകുവാൻ  വൈകിയത്.

മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുന്ന 17 കാരിയുടെ ബന്ധുവായ വൈദീകന്റെ വാഹനം ഓടിക്കുവാൻ താത്കാലികമായി എത്തിയിരുന്ന പ്രതി ആ ബന്ധം മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ ധരിപ്പിച്ചെങ്കിലും പരാതി കൊടുത്താൽ സംരക്ഷിച്ചിരുന്ന വീട്ടിൽ നിന്നും ഒഴിവാകണമെന്ന വൈദീകന്റെയും ബന്ധുക്കളുടെയും നിലാപാട് പെൺകുട്ടിയെ ഏറെ സമ്മർദ്ദത്തിലാഴ്ത്തി. ഇതേതുടർന്നാണ് മാതാവ് വിദേശത്തു നിന്നും മടങ്ങി വരുന്നതു വരെ പരാതി നൽകാതിരുന്നത്.

ഞായറാഴ്ച മുതലക്കോടം ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രതിയെ മുട്ടം പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് മുട്ടം കോടതി പ്രതിയെ റിമാന്റ് ചെയ്തു.

പ്രതിയുടെ മാതാപിതാക്കൾ കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദമാണ് പെൺകുട്ടിക്കും മാതാവിനും മേൽ ചെലുത്തുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മാതാവിനെ പ്രതിയുടെ മാതാപിതാക്കൾ സ്വാധീനിക്കാൻ ശ്രമിച്ചു.

കൂടാതെ പെൺകുട്ടിയുടെ ചില ബന്ധുക്കളേയും പ്രതിഭാഗം സ്വാധീനിച്ച് പെൺകുട്ടിക്ക് എതിരെയാക്കി. ഇത് വലിയ മാനസിക സംഘർഷമാണ് ഇരയ്ക്കും മാതാവിനും ഉണ്ടാക്കുന്നത്.

ഇതിനിടയിൽ തങ്ങളുടെ സ്റ്റാഫ് അല്ല പ്രതിയെന്ന് ഹോളി ഫാമിലി ആശുപത്രിയിലെ  ഒരു വനിതയുടെ വോയ്സ് മെസേജ് ഇന്നലെ മുതൽ പ്രചരിക്കുന്നുണ്ട്.

കാരണം പ്രതിയെ ഡ്യൂട്ടിയിലിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. മകൻ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ നേഴ്സ് ആണെന്ന് പിതാവ് ബെന്നിയും പ്രതികരിച്ചു. ഇതോടു കൂടി ആശുപത്രിയുടെ ന്യായീകരണ വാദം പൊളിഞ്ഞു.

എന്നാൽ പ്രതിയുടെ സ്വഭാവ ദൂക്ഷ്യത്തിന് ആശുപത്രിയും മാനേജ്മെന്റും ഉത്തരവാധിയല്ലെന്നതും വ്യക്തം. എങ്കിലും ആശുപത്രി വൃത്തങ്ങൾ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചതും, സത്യസന്ധമായി വാർത്ത ചെയ്ത മാധ്യമ പ്രവർത്തകനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായി.

കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിനെതിരെ വാർത്ത ചെയ്യരുതെന്ന വാദമാണ് ആശുപത്രിക്കുള്ളത് ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !