തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജില്ലാ ജയിലിൽനിന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങി.
ജയിലിനു പുറത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും വൻ സ്വീകരണം. എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് രാഹുൽ പുറത്തിറങ്ങിയത്.ജയിലിൽനിന്ന് ഇറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് പുറത്തുകാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് പുറത്തിറങ്ങുന്നത്.
ഉപാധികളോടെയാണ് ജാമ്യം. ഇന്നു മാത്രം രണ്ടു കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്.
രാഹുലിനെ ജനുവരി ഒൻപതിനു പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്.
ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.