ഡൽഹി :ഇന്ത്യയ്ക്കെതിരെ പ്രതിരോധം തീർക്കാൻ മാലിദ്വീപ് പ്രതിരോധ, നയതന്ത്ര മേഖലകളിലെ സഹകരണം നിർത്തുന്നു എന്ന് സൂചന നൽകി ആഴക്കടൽ നിരീക്ഷണത്തിന് ഡ്രോണുകൾ വാങ്ങാൻ തുർക്കിയുമായി കരാർ ഒപ്പുവെച്ചു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു റജബ് ത്വയ്യിബ് ഏർദോഗനുമായി ആശ യ വിനിമയം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം ഏർദോഗന്റെ മരുമകന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബേക്കർ ഡിഫൻസ്, തുർക്കി സൈനിക ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ടിഎഐ) എന്നിവയാണ് ഡ്രോൺ നിർമാണത്തിലെ രണ്ട് മുൻനിര തുർക്കി കമ്പനികൾ.നിലവിൽ ഈ കമ്പനികൾക്ക് കരാർ നൽകാനാണ് നീക്കമെന്ന് പ്രതിരോധ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ഇന്ത്യയോട് അടുത്ത് നിൽക്കുന്ന രാജ്യമാണെങ്കിലും നിലവിലെ പ്രസിഡന്റ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയുമായി വ്യാപാര, സൈനിക, ടുറിസം സഹകരണം ആഗ്രഹിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് മാലി പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
പിന്നാലെയാണ് പുതിയ സർക്കാർ തുർക്കിയുമായി 37 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചതും.
മാലിദ്വീപ് പ്രതിരോധ സേനയുമായി സഹകരിച്ച് ഇന്ത്യ സൈനിക പരിശീലനവും മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിന് (എംഎൻഡിഎഫ്) ഇന്ത്യ സമ്മാനിച്ച രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നത് അടക്കമുള്ള പരിശീലനം നൽകിയിരുന്നു.
എന്നാൽ ദ്വീപിലുള്ള ഇന്ത്യൻ സൈനികർ മാർച്ച് 15 ന് മുൻപായി രാജ്യം വിടണമെന്നുള്ള മാലി സർക്കാരിന്റെ നിർദേശം ചൈന അടക്കമുള്ള രാജ്യങ്ങളുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിനും ചൈനയുടെ സൈനിക സേവനം ഉറപ്പാക്കുന്നതിനുമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.