പാലക്കാട് : ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാങ്ങി നൽകിയ നാലു സെന്റിൽ വീട് വയ്ക്കണമെന്ന പയ്യനെടം സ്വദേശി ബിന്ദുവിന്റെ മോഹം കെഎൽയുവിൽ (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) തട്ടി ഉടയുന്നു.
വൻകിടക്കാർക്ക് ഏക്കർ കണക്കിനു ഭൂമി നികത്താൻ കെഎൽയു അനുവദിക്കുമ്പോഴാണ് രണ്ട് പെൺമക്കളുടെ അമ്മയായ ബിന്ദു ഓഫിസുകൾ കയറിയിറങ്ങുന്നത്.തമിഴ്നാട് സ്വദേശിയായ ഭർത്താവിന്റെ സംരക്ഷണമില്ലാതെ ബിന്ദു രണ്ട് പെൺകുട്ടികളുമായി വാടകവീട്ടിലാണു കഴിയുന്നത്. ഇവർക്കു വീടു നിർമിക്കാനായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് നാലു സെന്റ് സ്ഥലം വാങ്ങി നൽകി.
ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുകയും ചെയ്തു. വീട് നിർമിക്കണമെങ്കിൽ കെഎൽയു ലഭിക്കണം. ഇതിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചിട്ടില്ല. ഓഫിസുകൾ കയറിയിറങ്ങി മടുത്തു.
അതേസമയം, നാലു സെന്റിനു കെഎൽയു നൽകാൻ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ മൂക്കിനു താഴെ ഏക്കർ കണക്കിനു ഭൂമിയാണു നികത്തുന്നത്.
മൂന്നു വിള കൃഷിയെടുത്തിരുന്ന ഭൂമി പോലും നികത്തുന്നതിന് അനുമതി നൽകുമ്പോഴാണു കിടപ്പാടം നിർമിക്കാൻ വീട്ടമ്മയുടെ നെട്ടോട്ടം. പൊറ്റശ്ശേരി, മണ്ണാർക്കാട് രണ്ട്, കുമരംപുത്തൂർ, പയ്യനെടം വില്ലേജുകളിലെല്ലാം ഏക്കർ കണക്കിനു കൃഷിഭൂമി മണ്ണിട്ടു നികത്തിക്കഴിഞ്ഞു.
ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളാണ് നികത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.