മുംബൈ: ജനുവരി 14-ന് സീവുഡ്‌സിലെ ഓഫീസിൽ ബിൽഡറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് അറസ്റ്റ്. കൊല്ലപ്പെട്ട ബിൽഡറുടെ ഭാര്യയെയും ഡ്രൈവറെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനോജ് കുമാർ രാംനാരായണ് സിങ്ങിനെ (39) കൊലപ്പെടുത്തിയ കേസിൽ ഭാര്യ പൂനം സിങ്ങ് (34) ഡ്രൈവർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മനോജിന്റെ ഡ്രൈവറായിരുന്ന രാജു എന്ന ഷംഷുൽ അബുഹുറേറ ഖാനുമായി പൂനത്തിന് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് പൻസാരെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രൈവറുമായി അടുപ്പത്തിലായിരുന്ന ഭാര്യയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇതനുസരിച്ച് രാജുവാണ് മനോജ് സിങ്ങിനെ ഓഫീസില്‍വെച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നവിമുംബൈ സീവുഡ്‌സിലെ ഓഫീസില്‍ മനോജ് സിങ്ങിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയപ്പോള്‍ ഓഫീസിനകത്ത് ചോരയിൽ കുളിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കിടന്നിരുന്നത്.
തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചാണ് മനോജ് സിങ്ങിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ച ഡി.വി.ആർ കാണാതായതോടെയാണ് പോലീസിൽ സംശയം തോന്നിയത്.
പരിചയമുള്ളയാരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് മനസിലായി. സംഭവസമയത്ത് ഡ്രൈവറായ യുവാവ് ഓഫീസില്‍നിന്ന് പോകുന്ന ചില ദൃശ്യങ്ങൾ സമീപത്തെ ഹോട്ടലിലെ സി.സി.ടി.വിയിൽ നിന്നും പോലീസ് കണ്ടെത്തി.
ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിൽ ആദ്യം തന്നെ യുവാവ് കുറ്റസമ്മതം നടത്തി. തുടർന്ന് മനോജിന്റെ ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, കാമുകൻ പറഞ്ഞ കഥ ആയിരുന്നില്ല പൂനത്തിന് പറയാനുണ്ടായിരുന്നത്. മനോജ് സിങ്ങിന്റെ കൊലപാതകക്കേസില്‍ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പൂനം സിങ് ആദ്യം ശ്രമിച്ചത്. ശക്തമായ ചോദ്യം ചെയ്യലിൽ യുവതിയും കുറ്റസമ്മതം നടത്തി.
പൂനം സിങ്ങും ഡ്രൈവറായ 22-കാരനും തമ്മില്‍ ഏറെനാളായി പ്രണയത്തിലാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരും പലതവണ ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. മിക്കസമയത്തും ഇദ്ദേഹം നവിമുംബൈയിലെ ഓഫീസില്‍ ജോലികളുമായി തിരക്കിലായിരുന്നു.
ആ സമയമൊക്കെ യുവതി കാമുകനൊപ്പം വീട്ടിൽ ഉണ്ടാകും. സ്വത്തിന് വേണ്ടിയാണ് യുവതി മനോജിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സ്വത്തുക്കളെല്ലാം തന്റെ പേരിലേക്ക് മാറ്റുമെന്നും യുവതി കാമുകനോട് വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.