ഇടുക്കി : ശ്രീരാമഭക്തരുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തിയപ്പോൾ അറക്കുളത്ത് രാമായണ പാരായണവും, ഭജനയും, ആരതി ഉഴിഞ്ഞ് പുഷ്പാർച്ചനയും, കർസേവകരായ എം.ആർ.ഹരിലാൽ, ഇടാട് മോഹൻദാസ്, പി.ഏ.വേലുക്കുട്ടൻ എന്നിവർക്ക് നൽകിയ ആദരവും,-
പ്രസാദ ഊട്ടും നടത്തുമ്പോഴും ഏറെ വേറിട്ട് നിന്നത് കർസേവ സമയത്ത് വെടിയേറ്റു മരിച്ച കോത്താരി സഹോദരൻമാർക്ക് നൽകിയ സ്മരണാജ്ഞലി ആയിരുന്നു.
ഇരുവരുടേയും വീരമൃത്യുവിന് സാക്ഷ്യമായി ഇരുവരുടേയും പേരിൽ അറക്കുളത്ത് അന്ന് നട്ട ആൽമരങ്ങൾക്ക് പുഷ് പാർച്ചന നടത്തിയും, മാലയണിയിച്ചും, പട്ട് വസ്ത്രങ്ങൾ ചുറ്റിയും, നാമം ജപിച്ചുമായിരുന്നു അവരോടുള്ള ആദരവ് രാമഭക്തർ പ്രകടിപ്പിച്ചത്.അന്ന് അറക്കുളം ദേവീക്ഷേത്രത്തിന് മുമ്പിൽ നട്ട ആൽമരം ഇന്ന് വലിയ വടവൃക്ഷമായി മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.