ന്യൂഡല്‍ഹി: ഓരോ ദിവസവും സാമ്പത്തിക രംഗത്ത് അടക്കം നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന രണ്ടു മാറ്റങ്ങള്‍ക്കാണ് ഫെബ്രുവരി മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പെന്ഷന് ഫണ്ടുമായി ബന്ധപ്പെട്ടാണ് ഒരു മാറ്റം.
കൂട്ടത്തോടെ ഇ-മെയില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട മാറ്റമാണ് ഫെബ്രുവരിയില്‍ നിലവില്‍ വരുന്ന രണ്ടാമത്തേത്.പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി ഡിസംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് നാഷണല്‍ പെന്ഷന് സിസ്റ്റത്തില്‍ (എന്‍പിഎസ്) നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടമാണ് ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. പെന്ഷന് അക്കൗണ്ടില്‍ നിന്ന് ഭാഗികമായി ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിലാണ് മാറ്റം കൊണ്ടുവന്നത്.
മക്കളുടെ ഉന്നത പഠനത്തിന് പെന്ഷന് അക്കൗണ്ടില്‍ നിന്ന് ഭാഗികമായി ഫണ്ട് പിന്‍വലിക്കാമെന്ന് വ്യവസ്ഥയില്‍ പറയുന്നു. നിയമപരമായി ദത്തെടുത്ത കുട്ടികളുടെ പഠനത്തിനും അംഗങ്ങള്‍ക്ക് ഭാഗികമായി ഫണ്ട് പിന്‍വലിക്കാവുന്നതാണ്.
മക്കളുടെ വിവാഹ ചെലവിനും ഭാഗികമായി ഫണ്ട് പിന്‍വലിക്കാവുന്നതാണ്. വീട് വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും സമാനമായ നിലയില്‍ ഫണ്ട് പിന്‍വലിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ആദ്യ വീടിന് മാത്രമേ ഇത് ബാധകമാകുകയുളളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഗൂഗിള്‍, യാഹൂ അക്കൗണ്ടുകളിലേക്ക് ബള്‍ക്കായി ഇ-മെയിലുകള്‍ അയയ്ക്കുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് ബാധകമായ മാറ്റമാണ് രണ്ടാമത്തേത്. ഫെബ്രുവരി ഒന്നുമുതലാണ് ഇ-മെയില്‍ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഏതെങ്കിലും ഇ-മെയില്‍ ഡൊമെയ്ന്‍ തെരഞ്ഞെടുത്ത് സ്ഥാപനം അതുമായി സഹകരിച്ച് പോകണമെന്നതാണ് ഇതില്‍ പ്രധാനം. ബള്‍ക്ക് ഇമെയിലുകള്‍ അയക്കുന്നത് തുടരണമെങ്കില്‍ അയയ്ക്കുന്നവരുടെ സെര്‍വറുകള്‍ ഡിഎംഎആര്‍സിക്ക് അനുസൃതമായിരിക്കണം.
@gmail.com അല്ലെങ്കില്‍ @googlemail.com എന്നതില്‍ അവസാനിക്കുന്ന വ്യക്തിഗത അക്കൗണ്ടുകളിലേക്കും Yahoo, AOL ഇ-മെയില്‍ അക്കൗണ്ടുകളിലേക്കും മെയിലുകള്‍ അയക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം.
കൂടാതെ, അയയ്ക്കുന്നവര്‍ 0.3 ശതമാനത്തില്‍ താഴെയുള്ള സ്പാം നിരക്ക് നിലനിര്‍ത്തേണ്ടതാണ്. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇ-മെയിലുകള്‍ നിരസിക്കപ്പെടും അല്ലെങ്കില്‍ തിരിച്ചുവരും.
ഈ മാറ്റങ്ങള്‍ Gmail, Yahoo സെര്‍വറുകളിലേക്ക് അയയ്ക്കുന്ന ഇ-മെയിലുകള്‍ അനുകരി.ക്കാനോ 'സ്പൂഫ്' ചെയ്യാനോ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.