കോഴിക്കോട്: കൊടുവള്ളി മാനിപുരത്തിനടുത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ഫാത്തിമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു മരണം.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മാനിപുരത്തിനടുത്ത് പൊയിൽ അങ്ങാടിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച ബൈക്ക് കാറിൽ തട്ടി ബസിന് മുമ്പിൽ വീഴുകയിരുന്നു.കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും കോഴിക്കോട് കെ.എം.സി.റ്റി മെഡിക്കൽ കോളജിലെ ബിഫാം വിദ്യാർഥിനികളാണ്.
സക്കീനയാണ് ഫാത്തിമയുടെ മാതാവ്. മിൻഷാദ്, സിനാദ് എന്നിവർ സഹോദരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.