ന്യൂഡല്‍ഹി: കര്‍ണാടക ചീഫ് ജസ്റ്റിസായ പ്രസന്ന ബി വാരാലെ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞമാസം വിരമിച്ച ജസ്റ്റിസ് എസ് കെ കൗളിന്റെ ഒഴിവിലാണ് നിയമനം. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.ബോംബെ ഹൈക്കോടതിയിലും പ്രസന്ന ബി വാരാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയാ പ്രസന്ന ബി വാരാലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളാണ്. ഒരാഴ്ച മുന്‍പാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ അയച്ചത്.
ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും മുതിര്ന്നയാളാണെന്നതും എസ്സി വിഭാഗത്തില്‍ നിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണെന്നതുമാണ് കൊളീജിയം പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.