കോട്ടയം; ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ യുവതി ഒരു മണിക്കൂറിനുള്ളിൽ പോലീസിന്റെ വലയിലായി.
മർച്ചന്റ് നേവി ക്യാപ്റ്റനായ നോബിൾ പെരേരയുടെ വീട്ടിൽ നിന്ന് കടന്നു കളഞ്ഞ ലക്നൗ സ്വദേശിനി ആത്തിഫ(24) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ സമയോചിതമായി ഇടപെടലിൽ അറസ്റ്റിലായത്.നോബിൾ പേരേരയുടെ വീട്ടിൽ കഴിഞ്ഞമാസം പതിനഞ്ചാം തീയതി മുതലാണ് ആത്തിഫ ജോലി ചെയ്തിരുന്നത്. 89 വയസ്സുകാരിയായ വീട്ടമ്മയെ പരിപാലിച്ചിരുന്ന ആത്തിഫ വീട്ടുകാർ പുറത്തേക്ക് പോയ തക്കം നോക്കിയായിരുന്നു മോഷണം നടത്തിയത് .
പണവും സ്വർണവും കൈക്കലാക്കി ആത്തിഫ പോയതിന് തൊട്ടു പിന്നാലെ വീട്ടുടമസ്ഥൻ വീട്ടിലെത്തി. മോഷണം നടന്നത് മനസ്സിലായ ഉടൻ ഈസ്റ്റ് പൊലീസിനെ വിളിച്ചു.
15 മിനുട്ടിള്ളിൽ പൊലീസ് സ്ഥലത്തെത്തി കോട്ടയം റെയിൽവേ പൊലീസിന്റെ കൂടി സഹായത്തിലാണ് പ്രതിയെ പിടികൂടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.