കോട്ടയം ; ശ്രീലങ്ക കേരളം പോലെതന്നെയാണെന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. എസ്ബി കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ സംവാദം ‘ഫോളിയോ ടോക് സീരിസി’ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലും വസ്ത്രധാരണരീതിയിലും ഭക്ഷണത്തിലും നാം തമ്മിൽ ഏറെ സാമ്യമുണ്ട്. രണ്ടിടത്തും തെങ്ങുകൾ നിറഞ്ഞുനിൽക്കുന്നു. അപ്പവും പുട്ടും മീൻ വിഭവങ്ങളും അവിടെയുമുണ്ട്. സാക്ഷരതയിൽ ശ്രീലങ്കയും കേരളവും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.സംസ്കാരത്തിൽ മാത്രമാണ് വ്യത്യാസം. ശ്രീലങ്കയിൽ ദ്വീപ് സംസ്കാരമാണ്. ജനം പണം സൂക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കാൾ കൂടുതൽ ചെലവഴിക്കുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണവും ഇതുതന്നെയാണെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു.
കോട്ടയം ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് എസ്ബി കോളജിൽ ക്രിക്കറ്റ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും മുത്തയ്യ മുരളീധരൻ നിർവഹിച്ചു. അണ്ടർ 19 ൽ കളിക്കുന്ന ജില്ലയിലെ 60 വിദ്യാർഥികളാണു സംവാദത്തിൽ പങ്കെടുത്തത്.
ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ പ്രഫ. ജോസി ജോസഫ് മോഡറേറ്ററായി. മുൻ ദേശീയ ക്രിക്കറ്റ് അംപയർ ജോസ് കുരിശിങ്കൽ, എസ്ബി കോളജ് മാനേജർ ഫാ.ഡോജയിംസ് പാലയ്ക്കൽ, പ്രിൻസിപ്പൽ ഫാ. റെജി പി.കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.