തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യ ടാലൻറ് ഫെസ്റ്റ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടത്തി . ടൗൺ ഫൊറോന പള്ളി വികാരി റവ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുക്ക്ലെറ്റ് ഹെഡ്മാസ്റ്റർ ബിജോയി മാത്യു പ്രകാശനം ചെയ്തു.പ്രവിശ്യയിലെ മുവാറ്റുപുഴ , വഴിത്തല , കലയന്താനി , കരിമണ്ണൂർ , മൂലമറ്റം , തൊടുപുഴ, രാമപുരം മേഖലകളിൽ നിന്നായി 71 സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ മാറ്റുരച്ചു. 36 ഇനങ്ങളിൽ മൽസരങ്ങൾ അരങ്ങേറി .
സമാപന സമ്മേളനം കൊച്ചേട്ടൻ ഫാ . റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു. സി.എം.ഐ മുവാറ്റുപുഴ പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ ഫാ. ബിജു വെട്ടുകാട്ടിൽ മുഖ്യാതിഥിയായിരുന്നു. ബിജോയി മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ് , റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , സി ബി കെ . ജോർജ് , നൈസിൽ പോൾ , ഫിലോമിന ജെ . പൈകട , കൃഷ്ണപ്രസാദ് പനോളിൽ എന്നിവർ പ്രസംഗിച്ചു.എൽ.പി , യു.പി , എച്ച് .എസ് വിഭാഗങ്ങളിൽ തൊടുപുഴ മേഖല ഓവറോൾ നേടി .മൂന്ന് വിഭാഗങ്ങളിലും മൂലമറ്റ മാണ് ഫസ്റ്റ് റണ്ണർ അപ്പ്'എൽ.പി യിൽ വഴിത്തലയ്ക്കും യു.പി.യിൽ കരിമണ്ണൂരിനും എച്ച്.എസിൽ മുവാറ്റുപുഴയ്ക്കുമാണ് സെക്കൻറ് റണ്ണർ അപ്പ്.സ്കൂൾ തലത്തിൽ എൽ.പി യിൽ തൊടുപുഴ ഡി പോൾ , തൊടുപുഴ ജയ് റാണി പബ്ലിക് , മൂലമറ്റം സെൻറ് ജോർജ് , യു.പി.യിൽ തൊടുപുഴ ജയ്റാണി പബ്ലിക് , മൂലമറ്റം സെൻറ് ജോർജ് , കരിമണ്ണൂർ നിർമല ,തൊടു പുഴ ഡി പോൾ.
എച്ച്.എസിൽ തൊടുപുഴ ഡി പോൾ , തൊടുപുഴ ജയ് റാണി പബ്ലിക് , മുവാറ്റുപുഴ നിർമല എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഓവറോൾ , വ്യക്തിഗത ജേതാക്കൾക്ക് ട്രോഫികളും മെമൻ റ്റോകളും ബഹുമതിപത്രങ്ങളും സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.