വീട്ടിൽ വ്യാജവാറ്റ് നടത്തിയ യുവാവ് അറസ്റ്റിൽ

വാകത്താനം: വീട്ടിൽ വ്യാജവാറ്റ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് നെടുമറ്റം ഭാഗത്ത്  മരുതൂർ വീട്ടിൽ ശ്യാം രാജ് (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ വീട്ടിൽ  വ്യാജവാറ്റ് നടത്തുന്നതായി  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം പോലീസ് നടത്തിയ പരിശോധനയിലാണ്  വ്യാജവാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന  കോടയും മറ്റു അനുബന്ധ ഉപകരണങ്ങളുമായി പോലീസ് ഇയാളെ പിടികൂടുന്നത്.

ഇയാളുടെ വീടിനു സമീപമുള്ള ബാത്റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നു ബാരൽ കോട കണ്ടെത്തിയത്. പോലീസ് എത്തിയതറിഞ്ഞ്  സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന്  സാഹസികമായി പിടികൂടുകയായിരുന്നു.

വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ എബി എം.പി, എസ്.ഐ മാരായ സൈജു ആഞ്ചലോ, സുനിൽ കെ.എസ്, എ.എസ്.ഐ സിന്ധു കെ.ആർ, സി.പി. ഓ മാരായ ലാൽ ചന്ദ്രൻ, സജീവ്, സെബാസ്റ്റ്യൻ, സജി ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !