വളര്‍ത്തു നായ അയല്‍വാസിയെ ആക്രമിച്ചു; ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി,,

അഹമ്മദാബാദ്: വളര്‍ത്തുനായ അയല്‍വാസികളെ ആക്രമിച്ച കേസില്‍ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷന്‍സ് കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.

നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.

2014 നായിരുന്നു സംഭവം. അവിനാശ് പട്ടേല്‍, മകന്‍ ജയ്, സഹോദരിയുടെ മകനായ തക്ശില്‍, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചത്. പട്ടേല്‍ നല്‍കിയ പരാതിയില്‍ ഉടമയ്ക്കെതിരെ കേസെടുത്തു.

നായയെ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങള്‍ക്ക് കടിയേറ്റതെന്നാണ് പട്ടേല്‍ പരാതിയില്‍ ആരോപിച്ചു. മെട്രോപൊളിറ്റന്‍ കോടതിയാണ് ആദ്യം കേസ് പരിഗണിച്ചത്. 

2020 ജനുവരിയില്‍ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി.  ഇയാള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഐപിസി മൂന്നുമാസത്തെ തടവും ശിക്ഷ വിധിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും നായ ഭിഷണിയാണെന്നും കോടതി നിരീക്ഷിച്ചു. 1,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തി.

വിധിക്കെതിരെ പാണ്ഡ്യ സെഷന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !