വാകത്താനം: വീട്ടിൽ വ്യാജവാറ്റ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് നെടുമറ്റം ഭാഗത്ത് മരുതൂർ വീട്ടിൽ ശ്യാം രാജ് (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന കോടയും മറ്റു അനുബന്ധ ഉപകരണങ്ങളുമായി പോലീസ് ഇയാളെ പിടികൂടുന്നത്.ഇയാളുടെ വീടിനു സമീപമുള്ള ബാത്റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നു ബാരൽ കോട കണ്ടെത്തിയത്. പോലീസ് എത്തിയതറിഞ്ഞ് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ എബി എം.പി, എസ്.ഐ മാരായ സൈജു ആഞ്ചലോ, സുനിൽ കെ.എസ്, എ.എസ്.ഐ സിന്ധു കെ.ആർ, സി.പി. ഓ മാരായ ലാൽ ചന്ദ്രൻ, സജീവ്, സെബാസ്റ്റ്യൻ, സജി ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.