അഹമ്മദാബാദ്: വളര്‍ത്തുനായ അയല്‍വാസികളെ ആക്രമിച്ച കേസില്‍ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷന്‍സ് കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
2014 നായിരുന്നു സംഭവം. അവിനാശ് പട്ടേല്‍, മകന് ജയ്, സഹോദരിയുടെ മകനായ തക്ശില്‍, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബര്മാന് ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചത്. പട്ടേല്‍ നല്കിയ പരാതിയില്‍ ഉടമയ്ക്കെതിരെ കേസെടുത്തു.
നായയെ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങള്‍ക്ക് കടിയേറ്റതെന്നാണ് പട്ടേല്‍ പരാതിയില്‍ ആരോപിച്ചു. മെട്രോപൊളിറ്റന്‍ കോടതിയാണ് ആദ്യം കേസ് പരിഗണിച്ചത്.
2020 ജനുവരിയില്‍ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഐപിസി മൂന്നുമാസത്തെ തടവും ശിക്ഷ വിധിച്ചു. മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും നായ ഭിഷണിയാണെന്നും കോടതി നിരീക്ഷിച്ചു. 1,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തി.
വിധിക്കെതിരെ പാണ്ഡ്യ സെഷന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.