എറണാകുളം :കേരളത്തിൽ ക്രൈസ്തവർക്ക് വേണ്ടി പരസ്യ നിലപാടെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നു.ഇനിയും പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി ആരും കാണേണ്ടതില്ല.
ആ കാലങ്ങൾ കഴിഞ്ഞു. ക്രൈസ്തവ സമുദായപക്ഷ നിലപാടെടുക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവർ തയ്യാറാകണം. ഈ നിലപാടില്‍ അടിയുറച്ച് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരും നാളുകളില്‍ ക്രൈസ്തവർ ചരിത്രത്തിന്റെ ഭാഗമാകും.കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ കേരളത്തില്‍ നാലില്‍ ഒരാള്‍ ക്രിസ്ത്യാനി ആയിരുന്നെങ്കില്‍ ഇന്ന് ഏഴില്‍ ഒന്നായിരിക്കുന്നു. സമുദായത്തെ ബൗദ്ധികമായി സംരക്ഷിക്കാന്‍ കഴിവുള്ള യുവത്വം ഇവിടെയില്ല.
അവര്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു വെളിയിലുമാണ്. അവരില്‍ പാശ്ചാത്യനാടുകളില്‍ കഴിയുന്നവര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുമില്ല.ഇപ്പോൾ ക്രൈസ്തവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യാ ശോഷണമാണ്.
പല ക്രൈസ്തവ ക്ഷേമ പദ്ധതികളും കട്ടപ്പുറത്താണ്.കേരള സംസ്ഥാന സർക്കാർ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷൻ പ്രധാന ഉദാഹരണം.കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം(PMJVK). കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ക്രൈസ്തവ ന്യൂനപക്ഷ പ്രദേശങ്ങള്‍ക്കുണ്ടായ അവഗണന കൂടി കണക്കിലെടുത്തും,ഭരണനേതൃത്വത്തിന്‍റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഭാധികാരികളുടെയും ആവശ്യങ്ങൾ കണക്കിലെടുത്തും കൂടുതല്‍ പദ്ധതികള്‍ ക്രൈസ്തവർക്കായി അംഗീകരിക്കപ്പെടേണ്ടതുണ്ട്. സമുദായസംഘടനകളുടെയും ജാഗ്രത ഇക്കാര്യത്തില്‍ ആവശ്യമാണ്. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേതീരൂ.
പലപ്പോഴും ക്രൈസ്തവരെ അവഗണിക്കുന്ന രാഷ്ട്രീയശൈലിയാണ് പ്രമുഖ പാര്‍ട്ടികള്‍ സ്വീകരിച്ചു പോരുന്നത്. കേരളത്തിൽ ക്രൈസ്തവർക്ക് പാർട്ടിയിലും ഭരണത്തിലും പദവികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത വൈമനസ്യമാണ്.ക്രൈസ്തവ മുദ്രയുള്ള പാർട്ടികളും ഇക്കാര്യത്തിൽ പിന്നോക്കമാണ്.
ഇനിയെങ്കിലും ന്യൂനപക്ഷ സംരക്ഷണം ക്രൈസ്തവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന വസ്തുത അംഗീകരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങൾ തയ്യാറാകണം.നടപടികളും ഉണ്ടാകണം.തീരദേശമേഖലകളിലും,മലയോര മേഖലയിലും, കാർഷിക മേഖലയിലും ക്രൈസ്തവരെ സംരക്ഷിച്ചു നിറുത്തുന്ന പാർട്ടികൾക്ക് മാത്രം വോട്ട് ചെയ്യുമെന്ന നിലപാടിലേക്ക് ക്രൈസ്തവർ എത്തുകയാണ്.
കേരള സമൂഹത്തില്‍ പുതിയ ക്രൈസ്തവ ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വരുന്നത് ഭാവിയില്‍ രാഷ്ട്രീയമായി ക്രൈസ്തവർക്ക് അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കും.കേരളത്തിൽ രാഷ്ട്രീയപരമായി എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ വരേണ്ട സമയമാണിത്.ക്രൈസ്തവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒരിക്കലുമില്ലാത്ത ഒരുമ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നു.നാളെ ഒരു പക്ഷെ പുതിയ രാഷ്ട്രീയ നിലപാടുകളിലേക്കും മാറാം.ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.
(ലേഖകൻ സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.