കോട്ടയം :കെ സി വൈ എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ആയി ജോണിസ് പി സ്റ്റീഫൻ സത്യപ്രതിജ്ഞ ചെയ്തു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലിത്ത അഭി മാർ മാത്യു മൂലക്കാട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും, നിലവിൽ ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോണിസ് പി സ്റ്റീഫൻ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയാണ് 2020 ഡിസംബർ മാസം പഞ്ചായത്ത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തത്.ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.ജോണിസ്,ലണ്ടൻ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച്, ഐഡന്റിറ്റി ആൻഡ് അതർനെസ്സ് ഇൻ ഫിലിം എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ ചലച്ചിത്ര പഠന കോൺഫറൻസ് ൽ പ്രബന്ധം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു.
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് പ്രൊഫസർ ഡോ ആര്യ അയ്യപ്പൻ, ജോണിസ് പി സ്റ്റീഫൻ എന്നിവർ ചേർന്നു തയ്യാറാക്കിയ ‘ Truncating the ‘Other’ through Select Malayalam Horror-Comedies’ എന്ന പേപ്പർ വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന നിരവധി അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 എണ്ണത്തിൽ ഇടം പിടുക്കുകയും അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
ബിരുധാനന്തര ബിരുദ പഠന കാലഘട്ടത്തിൽ ഇരുവരും ചേർന്നു തയാറാക്കിയ Yakshi at the crossroads എന്ന പേപ്പർ Taylor and Francis എന്ന അന്തർദേശീയ ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ കോവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ഉഴവൂർ പദ്ധതിയിലൂടെ 101 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു ഉഴവൂരിന്റെ മനസ്സിൽ പ്രിയം നേടി.
വർഷങ്ങൾ ആയി അസാധ്യം ആയി കിടന്നിരുന്ന ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ലഭ്യമാക്കൽ, ഉഴവൂരിലെ കർഷകർക്ക് ന്യായ വില ലഭിക്കുവാൻ വേണ്ടി ആരംഭിച്ച കർഷക മാർക്കറ്റ്,
വാർഡിൽ സാധാരണക്കാരായ ആളുകൾക്ക് സൗജന്യമായി അപേക്ഷകൾ അയക്കുന്നതിനു ആരംഭിച്ച മിനി പഞ്ചായത്ത്, സർ മാഡം വിളികൾ ഉഴവൂർ പഞ്ചായത്തിൽ നിർത്തലാക്കിയത് ഉൾപ്പെടെ ജനപ്രിയമായ പദ്ധതികൾ വഴി ജന്മനസ്സുകളിൽ ഇടം നേടിയതിനു ഒപ്പം
ജില്ലയിൽ ഏറ്റവും ആദ്യം എല്ലാ ഫണ്ടും 100 ശതമാനം പദ്ധതി നിർവഹണം സാധ്യമാക്കിയും, ഏറ്റവും ആദ്യം 100 ശതമാനം കുടിശ്ശിക ഉൾപ്പെടെ നികുതി പിരിവു പൂർത്തീകരിച്ചും ഉത്തമ ഭരണ മാതൃക സൃഷ്ടിക്കുവാനും സാധിച്ചു.
ലോകമെമ്പാടുമുള്ള കെ സി വൈ എൽ യുവജനങ്ങളെ സഭായോടും സമുദായത്തോടും ചേർത്ത് നിർത്തി അവരുടെ സമഗ്രമായ വ്യക്തിത്വ വികസനം സാധ്യമുക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും എന്ന് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എൽ 2024-25 പ്രവർത്തനവർഷത്തെ കോട്ടയം അതിരൂപത ഭാരവാഹികളൾ
പ്രസിഡന്റ് :ജോണിസ് പി സ്റ്റീഫൻ, പാണ്ടിയാംകുന്നേൽ -അരീക്കര ജനറൽ സെക്രട്ടറി :അമൽ സണ്ണി, വെട്ടുകുഴിയിൽ -കത്തീഡ്രൽ വൈസ് പ്രസിഡന്റ് :നിതിൻ ജോസ്, പനന്താനത്ത് -മാറിക, ജാക്ക്സൺ സ്റ്റീഫൻ, മണപ്പാട്ട്,പയ്യാവൂർ വലിയ പള്ളി
ട്രഷറർ:അലൻ ജോസഫ് ജോൺ,തലയ് കമറ്റത്തിൽ -മങ്ങിടപള്ളി ജോ.സെക്രട്ടറി:ബെറ്റി തോമസ്,പുല്ലുവേലിൽ -മറ്റക്കര,അലൻ ബിജു, കാട്ടാമല, മാലക്കല്ല്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.