ഡബ്ലിൻ:അയർലണ്ടിൽ വരാനിരിക്കുന്ന ഏഴു ദിവസത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഗവണ്മെന്റ് പുറത്തിറക്കി.രാജ്യത്ത് കൊടും തണുപ്പും ഐസ് വീഴ്ച്ചയും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഡൊനെഗൽ, മയോ, സ്ലിഗോ, ലെട്രിം എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ, ലോ ടെമ്പറേച്ചർ/ഐസ് അലർട്ട് സർക്കാർ നൽകിയിട്ടുണ്ട്.തിങ്കളാഴ്ച്ച അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പ് ഉണ്ടാകുമെന്നും ചില പ്രദേശങ്ങൾ തണുത്തുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മഞ്ഞു പാളികൾ അപകടത്തിന് കാരണമാകുമെന്നും കടുത്ത മഞ്ഞു വീഴ്ച്ച യും നേരിയ തോതിൽ മഴയും മുന്നറിയിപ്പ് നൽകുന്നു.
വളർത്തു മൃഗങ്ങൾ അടക്കമുള്ളവയെ സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിക്കണമെന്നും സർക്കാർ അറിയിപ്പ് നൽകുന്നു.
അതേസമയം, ലെയിൻസ്റ്റർ, മൺസ്റ്റർ, കാവൻ, മൊനാഗൻ, റോസ്‌കോമൺ, ഗാൽവേ എന്നിവിടങ്ങളെ ഉൾക്കൊള്ളുന്ന രണ്ടാമത്തെ അലേർട്ട് വൈകാതെ പുറപ്പെടുവിക്കുമെന്നും അയർലണ്ട് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.