ഇന്ത്യൻ തപാൽ വകുപ്പിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം..

ഡൽഹി :ഇന്ത്യൻ തപാൽ വകുപ്പിൽ ജോലി അന്വേഷിക്കുന്നവർക്ക് അവസരം. ഉത്തർപ്രദേശ് സർക്കിളിലെ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഇന്ത്യൻ പോസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapost(dot)gov(dot)inindiapost(dot)gov(dot)in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 16 ആണ്. 78 ഒഴിവുകളിലേക്കാണ് നിയമനം. ശമ്പള സ്കെയിൽ: 19900 - 63200 രൂപ. 

യോഗ്യതയും മറ്റും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രായം 18നും 27 വയസിനും ഇടയിൽ ആയിരിക്കണം. രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ രണ്ടാം ഘട്ടത്തിൽ ഹാജരാകണം.

രണ്ടാം ഘട്ടത്തിലെ ഓരോ പേപ്പറിനും യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ അന്തിമ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം.

കൂടാതെ, ഹെവി ഡ്രൈവിംഗ് പരിചയവും സാധുവായ ലൈസൻസും ഉണ്ടായിരിക്കണം.മറ്റ് വിവരങ്ങൾഉദ്യോഗാർത്ഥികൾക്ക് പൂരിപ്പിച്ച ഫോമും പ്രസക്തമായ രേഖകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മാനേജർ (GRA)മെയിൽ മോട്ടോർ സർവീസ് കാൺപൂർ,ജിപിഒ കോമ്പൗണ്ട്, കാൺപൂർ- 208001ഉത്തർപ്രദേശ്

(Manager (GRA)Mail Motor Service Kanpur,GPO Compound, Kanpur- 208001Uttar Pradesh.)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !