മലപ്പുറം :ജില്ലാ പഞ്ചായത്തംഗമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്ററുടെ സ്മരണാർഥം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന ഹാപ്പിനെസ് പാർക്കിന് ആതവ നാട് മാട്ടുമ്മൽ ഹയർ സെക്കൻ ഡറിസ്കൂളിൽ പ്രസിഡൻ്റ്എം.കെ റഫീഖ തറക്കല്ലിട്ടു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇസ്മാഈൽ മുത്തേടം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബഷീർ രണ്ടത്താണി സ്വാഗതമാശംസിച്ച ചടങ്ങിൽ ഹംസ മാസ്റ്ററുടെ സഹധർമ്മിണി സുബൈദ ടീച്ചർ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സറീനാ ഹസീബ്, നസീബാ അസീസ് അംഗം വി.കെ.എം. ഷാഫി ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. ഹാരിസ് അംഗങ്ങളായ ജാസിർ.
പുളിക്കൽ നാസർ, കെ.ടി. സലീന, ഫൗസിയ, ശ്രീജ മലയത്ത്, നജ്മത്ത്, പ്രിൻസിപ്പൽ സുഹൈർ സാബിർ, പ്രധാനാധ്യാപിക പ്രീതാ കു മാരി ടീച്ചർ, പി.ടി. എ. ഭാരവാഹികളായ ഉസ്മാൻ പൂളക്കോട്ട്, യാഹു കോലിശ്ശേരി എം.ടി.എ. പ്രസിഡണ്ട് രേഖ, തുടങ്ങിയവർ പ്രസംഗിച്ചു. .
ഒരു തദ്ദേശ ഭരണകൂടം സ്ഥാ പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹാപ്പിനെസ് പാർക്കാണി ത്. കുട്ടികൾക്ക് സ്വസ്ഥമായി വന്നിരിക്കാനും വിനോദ പരിപാ ടികൾക്കും കായികാഭ്യാസങ്ങൾ ക്കും തനത് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുമൊക്കെ സൗകര്യമൊരുക്കുന്നതാണ് പാർക്ക്.
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന 50 സെന്റ് സ്ഥലത്ത് ഒരുക്കുന്ന ഹാപ്പിനെസ് പാർക്കിൽ ഇരിപ്പിടങ്ങൾ, വിനോ ദോപാധികൾ, സെൽഫി കോർ ണറുകൾ, , കുടിവെള്ളം, ശുചിമുറി ഓപൺ ജിം, ഓപ്പൺ സ്റ്റേജ് തുടങ്ങിയ സം വിധാനിക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.