കർണാടക :വിവാഹം കഴിക്കാൻ വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് വിഷം കഴിച്ചു മരിച്ചതായി റിപ്പോർട്ട്. വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയില്‍ ആണ് സംഭവം ഉണ്ടായത്. മധുസൂദന്‍ (26) ആണ് മരിച്ചത്.
മധുസൂദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും ആ ആലോചനകൾ എല്ലാം മുടങ്ങിപോവുകയായിരുന്നു.ഇയാളുടെ പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്നും ആരോപണമുണ്ട്. വിവാഹം നടക്കാത്തതിനാല്‍ മധുസൂദൻ ഏറെ നിരാശയിലായിരുന്നു.
ഇതിനെ തുടര്‍ന്ന ഇയാള്‍ മദ്യപാനത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടെയിലാണ് യുവാവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇയാൾ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.