നെടുമ്പാശേരി; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടുദശാബ്ദത്തിലേറെയായി കാര്‍ഗോ കയറ്റിറക്ക് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന അസംഘടിത തൊഴിലാളികള്‍ക്കായി സിയാലിന്റെ മേല്‍നോട്ടത്തില്‍ രൂപം നല്കിയ സഹകരണ സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി.
'കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ കയറ്റിറക്ക് തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്' ' വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി രാജീവ് ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്താല്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ്, കയറ്റിറക്ക് തൊഴിലാളികളുടെ സഹകരണ സൊസൈറ്റി രൂപം നല്‍കാനായി 10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാന്‍ തീരുമാനമെടുത്തതോടെയാണ് സഹകരണ സൊസൈറ്റി എന്ന ആശയം സാധ്യമായത്.അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
തൊഴിലാളികള്‍ക്ക് അന്തസ്സോടെ ജോലി ചെയ്യാന്‍ സഹകരണ സൊസൈറ്റി അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊച്ചി വിമാനത്താവളത്തില്‍ 200405 മുതല്‍ എയര്‍ കാര്‍ഗോ ഏജന്റുമാര്‍ക്കായി ചരക്കുകള്‍ കയറ്റിറക്ക് നടത്തിയിരുന്ന 290 ഓളം തൊഴിലാളികളില്‍ നിലവില്‍ ഈ തൊഴില്‍ ചെയ്യുന്നത് 120 പേരാണ്.
സാമൂഹ്യ സുരക്ഷയോ കൃത്യമായ സേവനവേതന വ്യവസ്ഥയോ ഉണ്ടാകാlിരുന്ന ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കൃത്യമായ വ്യവസ്ഥകളും ആനുകൂല്യങ്ങളും നല്‍കാനായി വളരെ കാലമായി ശ്രമങ്ങള്‍ നടന്നു വന്നിരുന്നു.
അതിന്റെ ഫലമെന്നോണമാണ് സഹകരണ സംഘം രൂപീകൃതമായത്. ഇതിനായി, സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സബ് കമ്മിറ്റി ചെയര്‍മാനുമായ മന്ത്രി പി രാജീവ് മുന്‍കൈയെടുക്കുകയും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസിന് നിര്‍ദേശങ്ങള്‍ നല്കി.
സിയാലിന്റെ മേല്‍നോട്ടത്തില്‍ സൊസൈറ്റി പ്രവര്‍ത്തനത്തിന് കൃത്യമായ അക്കൗണ്ടിങ് സംവിധാനങ്ങളുള്‍പ്പെടെ കമ്പ്യൂട്ടറൈസേഷന് ഏര്‍പ്പെടുത്തി വരികയാണ്. ദിവസക്കൂലി എന്ന പഴയ വ്യവസ്ഥ പരിഷ്കരിച്ച് 15 ദിവസത്തിലൊരിക്കല്‍ ഒരുമിച്ച് വേതനം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇനിയുണ്ടാവുക.
സൊസൈറ്റിയുടെ നടത്തിപ്പില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ ഡയറക്ടര്‍ബോര്‍ഡില്‍ സിയാലിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സ്കീം ഉള്‍പ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കാന്‍ സൊസൈറ്റി ലക്ഷ്യമിടുന്നു.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സിയാല്‍ ഡയറക്ടര്‍ എന്‍ വി ജോര്‍ജ്, എറണാകുളം കോപ്പറേറ്റീവ് സൊസൈറ്റീസ് ഡെപ്യൂട്ടി രജിസ്ട്രാര്‍ സുജിത് കരുണ്‍, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി കെ ജോര്‍ജ്,
ജയരാജന് വി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സജി ഡാനിയേല്‍, സൊസൈറ്റി പ്രസിഡന്റും സിയാല്‍ പ്രതിനിധിയുമായ മനോജ് പി ജോസഫ്, സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ ഇ കെ സുഭാഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.