കോട്ടയം :കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും, സംസ്ഥാന പോലീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള സ്കൂളുകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർക്കായി ബാലാവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോട്ടയം പോലീസ് ക്ലബ്ബ് ഹാളില്‍ വച്ച് ഇന്നലെ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ മോൾ. ടി.സി നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, എസ്പിസി ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ.ഡി.,ജനമൈത്രി ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ , മാത്യുപോൾ, ജില്ലാ പോലീസ് ലീഗൽ സെൽ എസ്.ഐ. എം.എസ് ഗോപകുമാർ, ജിനോ തോമസ് എന്നിവരും പങ്കെടുത്തു.
"കുട്ടികളുടെ അവകാശങ്ങളും, നിയമങ്ങളും" എന്ന വിഷയത്തെക്കുറിച്ച് അഡ്വ. മനിത മൈത്രി, ബിജു ജോസ്, അജീം എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ ജോമി ജെയിംസ്, സജിത, ജിൻസി മോൾ തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.