ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍.

കാസര്‍കോട്: ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെയാണ് ജഡ്ജിയായി ആള്‍മാറാട്ടം നടത്തിയതിന് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.

ജഡ്ജിയാണെന്ന് പരിചയപ്പെടുത്തി ഹോസ്ദുര്‍ഗ് പോലീസിനെ ഫോണില്‍വിളിച്ച ഷംനാദ് പോലീസ് ഏര്‍പ്പെടുത്തിയ വാഹനത്തില്‍ യാത്രചെയ്യുകയും പോലീസ് സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പത്തനംതിട്ട ജില്ലാ ജഡ്ജിയാണെന്ന് പരിചയപ്പെടുത്തി ഷംനാദ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്.

താന്‍ സഞ്ചരിച്ചിരുന്ന വാഹനം കേടായെന്നും അതിനാല്‍ പോലീസ് വാഹനം ഏര്‍പ്പാടാക്കി താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതിനുശേഷം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടണമെന്നും പ്രതി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.

ജഡ്ജിയാണെന്ന് കരുതി ഫോണ്‍വന്നതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍നിന്ന് വാഹനവുമായെത്തി ഷംനാദിനെ ഹോട്ടലില്‍ എത്തിച്ചു.ഹോട്ടലില്‍ എത്തിയതിന് പിന്നാലെ തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും പോലീസ് കാവല്‍ വേണമെന്നും പറഞ്ഞ് പ്രതി വീണ്ടും പോലീസിനെ കബളിപ്പിച്ചു.

ഇതോടെ പോലീസ് ഇയാള്‍ക്ക് കാവലും ഏര്‍പ്പെടുത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍, ഇയാളെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടപ്പോള്‍ ആ സമയത്ത് ട്രെയിനുകളൊന്നും ഉണ്ടായിരുന്നില്ല.

അതോടെ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞു. ഇതോടെ പോലീസുകാര്‍ക്ക് സംശയം തോന്നുകയും ഷംനാദിനോട് ഐ.ഡി. കാര്‍ഡ് ചോദിക്കുകയുമായിരുന്നു.

പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഐ.ഡി. കാര്‍ഡോ മറ്റുരേഖകളോ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിയുമായി പോലീസ് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലെത്തി.

ഹോട്ടല്‍ ജീവനക്കാരോട് തിരക്കിയപ്പോള്‍ സബ് കളക്ടറാണെന്ന് പറഞ്ഞാണ് പ്രതി മുറിയെടുത്തതെന്നായിരുന്നു മൊഴി. മുറിയുടെ വാടക നല്‍കിയിട്ടില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് പോലീസ് സംഘം ഷംനാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഷംനാദിനെതിരേ ഒന്‍പത് കേസുകളുണ്ടെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !