തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ പ്രകൃതി സുന്ദരമായ മാർമല അരുവി വിനോദ സഞ്ചാര കേന്ദ്രത്തിൽ തിരക്ക് വർദ്ധിക്കുന്നു.
ഗ്രാമപഞ്ചായത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടു കൂടി മാർമല പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് . കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് അരുവിയിൽ നീരൊഴുക്ക് കൂടിയിരിക്കുകയാണ്.ദിനം പ്രതി നിരവധിയാളുകൾ അരുവിയിൽ വന്നു പോകുന്നുണ്ട്. അരുവി സന്ദർശനത്തിന് ഗ്രാമപഞ്ചായത്ത് പാസ്സ് ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ജീവനക്കാരും മാലിന്യ നിർമ്മാർജ്ജനത്തിന് ഹരിത കർമ്മ സേനയും രംഗത്തുണ്ട്.
മാർമലയിലേക്കുള്ള റോഡ് കാടു തെളിച്ചു പൂർണ്ണമായും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വഴിയോര വിശ്രമകേന്ദ്രവും തെരുവ് വിളക്കും ഉൾപ്പെടെ മാർമലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ വലിയ തോതിൽ വിപുലീകരിക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.