അതിരപ്പിള്ളിയെന്നാൽ വിനോദസഞ്ചാരികൾക്ക് ആർത്തലയ്ക്കുന്ന വെള്ളച്ചാട്ടമാണ്. പശ്ചിമഘട്ടത്തിന്റെ ഇരുളിമയിൽ നിന്ന് വെളിച്ചത്തിന്റെ കുത്തൊഴുക്ക് പോലെയാണ് അതിരപ്പിള്ളി. ദൂരെ നിന്ന് അതിരപ്പിള്ളിയും വാഴച്ചാലും കാണാൻ എത്തുന്ന സഞ്ചാരികൾ പിന്നീട് എവിടെപ്പോകും? ടൂറിസമെല്ലാം വലിയ വിപണിയാകുന്നതിന് മുൻപ് തന്നെ ഈ ചോദ്യത്തിന് ഒരാൾ ഉത്തരം നൽകി; കൃത്യമായി പറഞ്ഞാൽ 25 വർഷം മുൻപ്. അന്നത്തെ യുവ വ്യവസായി എ.ഐ ഷാലിമാർ അവതരിപ്പിച്ച ആശയം ഒരു അമ്യൂസ്മെന്റ് പാർക്ക് ആയിരുന്നു. കേരളത്തിലെ മുൻനിര വാട്ടർ തീം പാർക്ക് സിൽവർ സ്റ്റോം അങ്ങനെയാണ് പിറവിയെടുക്കുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സിൽവർ സ്റ്റോം കൈവരിച്ച വളർച്ച എ.ഐ ഷാലിമാറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഒരു മിഡ് സൈസ് പാർക്ക് എന്നതിൽ നിന്നും വർഷംതോറും സിൽവർ സ്റ്റോം വലുതായി. കുട്ടികൾക്കുള്ള റൈഡുകൾക്കൊപ്പം പതിയെ മുതിർന്നവർക്കുള്ള വലിയ റൈഡുകളും കൊണ്ടുവന്നു. ഗുണമേന്മ തന്നെ സംസാരിക്കട്ടെ എന്നതിനാൽ പരസ്യങ്ങളെക്കാൾ സഞ്ചാരികളുടെ മൗത്ത് പബ്ലിസിറ്റിക്ക് പ്രാധാന്യം കൊടുത്തു. ഫലമോ? ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികളാണ് സിൽവർ സ്റ്റോം സന്ദർശിക്കുന്നത്.
അതിരിപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ ഇവിടെ വരുന്നവരും മടങ്ങിപ്പോകുന്നത് കാഴ്ച്ചകളിലും അനുഭവത്തിലും മതിമറന്നാണ്.മുംബൈയിൽ വച്ച് ഇന്ത്യൻ അമ്യൂസ്മെന്റ് പാർക്കുകളുടെ ഒരു പ്രദർശനത്തിൽ പങ്കെടുത്തതാണ് സിൽവർ സ്റ്റോം തുടങ്ങാൻ എ.ഐ ഷാലിമാറിനുള്ള പ്രചോദനം. അന്ന് കേരളത്തിൽ വാട്ടർ തീം പാർക്കിന് അനുകരണീയമായ മാതൃകകൾ തന്നെ കുറവായിരുന്നു.
വെള്ളച്ചാട്ടം മാത്രമുള്ള താരതമ്യേന ഉൾപ്രദേശമായ അതിരപ്പിള്ളിയിൽ വരുന്നവരെ മാത്രം ആശ്രയിച്ച് പാർക്ക് എന്ന ആശയവും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ റിസ്ക് എടുക്കേണ്ട തീരുമാനമായി തോന്നാം. പക്ഷേ, ഷാലിമാർ അതിരപ്പിള്ളി തന്നെ ഉറപ്പിച്ചു. മോഹവിലയ്ക്ക് ഭൂമിയും സ്വന്തമാക്കി. കണക്ക് പിഴച്ചില്ല, ഇതുവരെ ഒരുകോടിയലധികം സന്ദർശകർ സിൽവർ സ്റ്റോമിൽ എത്തിക്കഴിഞ്ഞു.
തുടക്കത്തിൽ 15 റൈഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ മാത്രം ഉദ്ദേശിച്ചായിരുന്നു ഇവ തുടങ്ങിയത്. പിന്നീട് ത്രിൽ റൈഡുകൾ മുതിർന്നവർക്കായി അവതരിപ്പിച്ചു. സ്വഭാവികമായും ഇത് സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചു. ഇപ്പോൾ 50-ൽ അധികം റൈഡുകളാണ് സിൽവർ സ്റ്റോമിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.