പാലാ: കൊഴുവനാൽ ഗ്രാമ പഞ്ചായത്തിലെ മൂലേത്തുണ്ടി, മണ്ണാനി ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിലേയ്ക്കും രാജീവ് ഗാന്ധി കോളനി നിവാസികൾക്ക് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കുന്നതിനും സഹായകരമായി പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റൊരു ടാങ്കിന്റെ നിർമ്മാണോദ്ഘാടനം നടന്നു.
ശ്രീ. വി ജി ദിവാകരൻ വലിയകുന്നേൽ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 17.5 ലക്ഷം രൂപ മുടക്കിയാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. വാർഡ് മെമ്പർ അഡ്വ. ജി അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് 6 ലെ ജനപ്രതിനിധിയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ ശ്രീമതി. സ്മിത വിനോദ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.കുടിവെള്ള പദ്ധതി അദ്ധ്യക്ഷൻ ശ്രീ. തോമസ് ജേക്കബ് സ്ഥലം വിട്ടു നൽകിയ വ്യക്തിയെ ആദരിച്ചു. സെക്രട്ടറി ശ്രീ. ഹരികൃഷ്ണൻ ചെരുവിൽ, ഉപാദ്ധ്യക്ഷൻ ശ്രീ. ഗോപി കൂച്ചിടത്ത്, ശ്രീമതി. വൽസമ്മ ചന്ദ്രൻ, ശശികുമാർ വെൺമ നിവാസ്, രാധാകൃഷ്ണൻ പള്ളത്ത് താഴെ തുടങ്ങിയവർ പ്രസംഗിച്ചു.കൊഴുവനാൽ പഞ്ചായത്ത് 6, 7 വാർഡുകളിലെ ജൽജീവൻ പദ്ധതിയ്ക്ക് പുതിയ ടാങ്ക് "
0
ചൊവ്വാഴ്ച, ജനുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.