എറണാകുളം : പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എ.പി.പി.) അനീഷ്യ ആത്മഹത്യ ചെയ്യുന്നതിനു മുമ്പുള്ളതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നു.
മേലുദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നും സമ്മർദം നേരിടുന്നതായാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്.
തെളിവുകളടക്കമുള്ള വിവരങ്ങളെല്ലാം എഴുതിത്തയ്യാറാക്കിയിട്ടുണ്ടെന്നും ഇവയിൽ പറയുന്നു.ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭർത്താവും ഈ നിലയിലെത്തിയത്. തെറ്റായൊന്നും ചെയ്തിട്ടില്ല.ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. തെറ്റിനു കൂട്ടുനിൽക്കാത്തതിന് നിരന്തരം മാനസികപീഡനം നേരിടുകയാണ്. എന്തു ചെയ്യണമെന്നറിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഇതിൽ പറയുന്നു.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് അയച്ചതാണ് ശബ്ദസന്ദേശങ്ങൾ. നിർണായകവിവരങ്ങൾ ഉൾപ്പെടുന്ന അനീഷ്യയുടെ ഡയറിയും പോലീസിന് കൈമാറിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പരവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൊല്ലം ജില്ല ബാർ കൗൺസിൽ അടിയന്തര യോഗം ചേരും. ഉച്ചയ്ക്ക് 2.30-നാണ് യോഗം. ആത്മഹത്യയ്ക്ക് പിന്നിൽ തൊഴിൽമേഖലയിലെ മാനസിക പീഡനമൊണെന്ന ആരോപണത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.