ഇടുക്കി: പൂപ്പാറയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ടു യുവാവിന് ദാരുണാന്ത്യം. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്.
പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്രവാൾ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദിശ തെറ്റിയ വാൾ വിഘ്നേഷിന്റെ കഴുത്തിൽ പതിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ശാന്തൻപാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവിന് ദാരുണാന്ത്യം
0
ചൊവ്വാഴ്ച, ജനുവരി 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.