തൃശ്ശൂർ :ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഗാന്ധി സ്മൃതി തുറന്ന വായനശാല ആരംഭിച്ചു. എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായനശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ചുരുങ്ങിയ സമയത്തിൽ ഒറ്റ വായനയിൽ പൂർത്തീകരിക്കാവുന്ന തരത്തിലുള്ള 500 ൽപരം പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുള്ളത്.പുസ്തകങ്ങൾ ക്രമീകരിച്ചു വെക്കാനുള്ള ഷെൽഫ് എൻ എസ് എസ് ലീഡറായ നവനീതിൻ്റെ നേതൃത്വത്തിൽ വൊളന്റിയർമാരായ നിരഞ്ജൻ, റയീസ്, അതുൽ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. വികസന കാര്യം ചെയർമാൻ അയൂബ് കെ എ, ക്ഷേമകാര്യം ചെയർമാൻ സി സി ജയ, ആരോഗ്യ വിദ്യഭ്യാസം ചെയർമാൻ പി എ നൗഷാദ്, സെക്രട്ടറി രഹന പി ആനന്ദ് പ്രോഗ്രാം ഓഫീസർ കെ എ ലിഷ, സീനത്ത് ടീച്ചർ, എൻ എസ് എസ് വൊളന്റിയർമാരായ കീർത്തന, ശ്രീതു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.